2010, ജൂലൈ 28, ബുധനാഴ്‌ച

യഥാര്‍ത്ഥ പുലി


Strong & Bold
Prof. CHA Bukhari, Ex-Principal (MD) 1997-2007 in service
Anjuman Engg.College, Bhatkal

ഹാഷിം എന്ത് കൊണ്ട്

ഹോസ്റ്റലില്‍ ഭയങ്കര പ്രൊജക്റ്റ്‌ വര്‍ക്ക്‌ ആണ് നടകുന്നത്.

മെസ്സ് ബാങ്കിന്റെ സമയം


ഇങ്ങനെയായിരുന്നു ഞങ്ങളുടെ ആകാശം !!
ഞങ്ങളെ വലിയ കാര്യമായിരുന്നു..
ചുവന്നും, ചൊടിച്ചും, കനത്തു പെയ്തും, പാടു പാടിയും, നൃത്തം ചെയ്തും...
ഹോ.... എന്തായിരുന്നു അതിന്‍റെ ഒരു ഉഷാറെന്നോ !!
ഒരു സംഭവമായിരുന്നു..
എന്നിട്ടെന്താ.. പടിയിറങ്ങിപ്പോരുമ്പോ ഒന്ന് യാത്ര ചോദിയ്ക്കാന്‍ പോലും കഴിഞ്ഞില്ല..
--
ഇര


ഇത് ഒരു പ്രതീകമാണ്!
എന്തിന്‍റെ?
വിദ്യാഭ്യാസ കൊള്ളയുടെ..
കച്ചവടത്തിന്‍റെ...
ചൂഷണത്തിന്‍റെ...
ഊറ്റി എടുത്തതിന്‍റെ....

അറിവ് കൊടുത്തു കാശുണ്ടാക്കി തടിച്ചു കൊഴുത്തപ്പോള്‍...!!


കാടന്‍ വിദ്യാഭ്യാസ സംഹിതക്ക് നല്ല നമസ്കാരം..!!!!!

കടവനകട്ടേ ഡാം അഥവാ ദുഖത്തിന്‍റെ കഥകള്‍.....!!!!!


ഒരുപാട് ദുഖതിന്റെയ് കഥകള്‍ ഓര്‍മിപ്പിക്കുന്ന വടക്ക് ഭാഗം.
ഞങ്ങളുടെ കൊച്ചനിയന്മാര്‍ ശ്രദ്ധിക്കുക...
നമുക്ക് ഒരുപാട് നഷ്ട്ടങ്ങള്‍ വരുത്തിവെച്ച ഒരിടമാണിത്..
നമ്മില്‍ നിന്ന് 7 പേരെയാണ് ഇവന്‍ വിഴുങ്ങിയത്..
ഡാം ചാടിക്കുളിക്കുവാനുള്ളതല്ല... മറ്റാവശ്യങ്ങള്‍ക്കാണത് സ്ഥാപിച്ചത്..
അതിനെ അതിന്‍റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് വിട്ടു കൊടുക്കുക...

2010, ജൂലൈ 22, വ്യാഴാഴ്‌ച

ജാലി ബീച്


ജാലി ബീച് , വെറും സൈക്കിള്‍ എടുത്തു പോകാനുള്ള ദൂരം ...എവിടുന്നു ആഫ്രിക്ക ഗള്‍ഫ്‌ തുടങ്ങിയ രാജ്യങ്ങള്‍ കാണാം (തോണിയില്‍ പോകണം)

2010, ജൂലൈ 20, ചൊവ്വാഴ്ച

സുഖപ്രദം


" കോളേജ് ദുക്കമാണ് ഉണ്ണീ , ഹോസ്റെലല്ലോ സുഖപ്രദം "

ബന്ദര്‍


ബന്ദര്‍ ലൈറ്റ് ഹൌസിന്‍റെ താഴെ നിന്നുള്ള ആ കാഴ്ച..
ഓര്‍ക്കുന്നോ വെള്ളിയാഴ്ചകളില്‍ നമ്മളിവിടിരുന്നു എത്ര നേരം പ്രകൃതിയെ നോക്കി അയവിറക്കി..
സ്വപ്‌നങ്ങള്‍ നെയ്തു..
പ്രണയങ്ങള്‍ നുകര്‍ന്നു..
സൌഹൃതങ്ങള്‍ കൊയ്തു
ആ വൈകുന്നേരങ്ങളില്‍ കന്നടക്കാരന്റെ കടയില്‍ നിന്നും മൂന്ന് രൂപ മണിക്കൂറിനു വാടകക്കെടുത്ത ഒരു വണ്ടി സൈക്കിളില്‍ കാടുപോലുള്ള വഴികളിലൂടെ നമ്മളിവിടെ എത്തും..
നീണ്ടു നിവര്‍ന്നു കിടക്കുന്ന കടലിനെ നോക്കി വലിയ സ്വപ്‌നങ്ങള്‍ വിളിച്ച് പറയും..
എവിടെ...? പിറ്റേന്ന്, വീണ്ടും (a+b)2 = കുന്തം...